|    Feb 21 Tue, 2017 5:47 pm
FLASH NEWS

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പി കരുണാകരന്‍ എംപി

Published : 12th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയില്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സൂക്ഷ്മതയോടെയും സമയബന്ധിതമായും പൂര്‍ത്തീകരിക്കണമെന്ന് പി കരുണാകരന്‍ എംപി ഉദ്യോഗസ്ഥരോട്‌നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല വികസന ഏകോപനത്തിനും മേല്‍നോട്ടത്തിനുമുള്ള (ഡിഡിസിഎംസി-ഡിഷ)  യോഗത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ ഗ്രാമതലങ്ങളില്‍ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. എല്ലാ ബ്ലോക്ക് പരിധിയിലെയും മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കണം. വരള്‍ച്ച കണക്കിലെടുത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകുടുംബങ്ങളിലെ അമ്മമാര്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന്‍ മിഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ സമഗ്ര റിപോര്‍ട്ട് നല്‍കണമെന്ന് എംപി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ന്യൂനപക്ഷം ഒഴികെയുള്ള പൊതുവിഭാഗത്തിന് നടപ്പ് വര്‍ഷം വീടുകള്‍ ഇല്ല എന്നത് ഭവനനിര്‍മാണ പദ്ധതി അഭിമുഖീകരിക്കുന്ന സാരമായ പ്രശ്‌നമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1249 വീടുകള്‍ കുറവുണ്ട്. നടപ്പ് വര്‍ഷം ജില്ലയ്ക്ക് ഈ പദ്ധതി വഴി 1240 വീടുകളാണ് അനുവദിച്ചിട്ടുള്ളത്. പുതിയഗ്രാമസഭ ലിസ്റ്റില്‍ നിന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അനുമതിയില്ലാത്തതും പദ്ധതിയെ ബാധിക്കുന്നു. സംയോജിത നീര്‍ത്തടപരിപാലന പരിപാടിയില്‍ ജില്ലയില്‍ നടത്തുന്ന ഏഴ് പ്രൊജക്ടുകളും പൂര്‍ത്തീകരിച്ച പദ്ധതികളുടെ തുക ഉടന്‍ അനുവദിക്കണം. കാസര്‍കോട് നഗരസഭയില്‍ നടപ്പാക്കുന്ന ദേശീയനഗര ഉപജീവന മിഷന്‍ ജില്ലയിലെ മറ്റ് നഗരസഭകളില്‍കൂടി നടപ്പിലാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കുടുംബശ്രീ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഡീനഭരതന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഡോ. പി കെ ജയശ്രീ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക