|    Oct 20 Fri, 2017 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേന്ദ്രാനുമതി ലഭിച്ചാല്‍ മജീദി മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കും

Published : 8th December 2016 | Posted By: SMR

majidi

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ പുതിയ ചിത്രം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മുഹമ്മദ് ദൈവത്തിന്റെ ദൂതന്‍ എന്ന മജീദിയുടെ ചിത്രത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്.
ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ കേന്ദ്രമന്ത്രാലയത്തിന് അപ്പീല്‍ നല്‍കിയെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. കേന്ദ്രാനുമതി കിട്ടിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ഒരു ചിത്രത്തിന് കേന്ദ്രാനുമതി നിഷേധിക്കപ്പെടുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യവും കൗമാരവും പ്രതിപാദിക്കുന്ന ചിത്രമാണിത്. ഇന്ത്യയില്‍ ഒരിടത്തും ഈ ചിത്രം ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുംബൈയിലുള്ള ഒരു ഇസ്‌ലാമികസംഘടന നേരത്തേ രംഗത്തുവന്നിരുന്നു. സംവിധായകന്‍ മജീദി മജീദിക്കും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനുമെതിരേ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക