|    Aug 15 Wed, 2018 12:14 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ 1,572 ഒഴിവ്

Published : 5th August 2018 | Posted By: kasim kzm

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലെ 1,572 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 1 മുതല്‍ 5 വരെയായിരിക്കും
ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷാകേന്ദ്രം: ചെന്നൈ, ബംഗളൂരു എന്നിവയാണ് കേരളത്തിന് സമീപമുള്ള പരീക്ഷാകേന്ദ്രങ്ങള്‍.
സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ്, സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ട്രാക്ക് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍) തസ്തികകളിലാണ് അവസരം

എക്‌സിക്യൂട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍)-യോഗ്യത: സിവില്‍ എന്‍ജിനീയറിങ്/ സിവില്‍ എന്‍ജിനീയറിങില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍/കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി/പബ്ലിക് ഹെല്‍ത്ത്/വാട്ടര്‍ റിസോഴ്‌സ്) ഒന്നാം ക്ലാസ് മാര്‍ക്കോടെ മൂന്ന് വര്‍ഷ ഡിപ്ലോമ.
പ്രായം: 18-30
ഒഴിവ്: 82 (ജനറല്‍ 46, എസ്‌സി 8, എസ് ടി 5, ഒബിസി 23)

എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ പവര്‍ സപ്ലൈ/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്/ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷം ഡിപ്ലോമ. ഒഴിവ്: 39 (ജനറല്‍18, എസ്‌സി 7, എസ് ടി 3, ഒബിസി 11)

എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍) യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ മൈക്രോപ്രോസസര്‍/ ടിവി എന്‍ജിനീയറിങ്/ ഫൈബര്‍ ഒപ്റ്റിക് കമ്മ്യൂണിക്കേഷന്‍/ ടെലികമ്മ്യൂണിക്കേഷന്‍/ സൗണ്ട് ആന്റ് ടിവി എന്‍ജിനീയറിങ്/ഇന്‍ഡസ്ട്രിയല്‍ കണ്‍ട്രോള്‍/ ഇലക്‌ട്രോണിക് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്/ ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ടെക്‌നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷ ഡിപ്ലോമ. ഒഴിവ്: 97 (ജനറല്‍ 48, എസ്ടി 8, എസ്‌സി 16 ഒബിസി 25).

എക്‌സിക്യൂട്ടീവ്/ ഓപറേറ്റിങ് (സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍) യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം.
ഒഴിവ്: 109 (ജനറല്‍ 53, എസ്‌സി 18, എസ്ടി 9, ഒബിസി 29)

ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌സ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍)യോഗ്യത:
60 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി, വെല്‍ഡര്‍/ബ്ലാക്‌സ്മിത്ത്/ഫിറ്റര്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/മോട്ടോര്‍ ഡ്രൈവര്‍കം മെക്കാനിക്ക് ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ഐടിഐ.

ജൂനിയര്‍ എക്‌സിക്യൂട്ടീവ്/സിവില്‍ (ആര്‍ട്ടിസാന്‍)ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെ ജയം.
ഒഴിവ്: 239 (ജനറല്‍ 120, എസ്‌സി 36, എസ്ടി 18, ഒബിസി 65).

ജൂനിയര്‍ എക്‌സിക്യൂട്ടീവ്/ഇലക്ട്രിക്കല്‍. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രീഷ്യന്‍/വയര്‍മാന്‍/ഇലക്‌ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ഐടിഐ. ഒഴിവ്: 68 (ജനറല്‍ 34, എസ്‌സി 10, എസ്ടി 5, ഒബിസി 19).

ജൂനിയര്‍ എക്‌സിക്യൂട്ടീവ് /സിഗ്‌നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി, ഇലക്‌ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ടിവി റേഡിയോ/ ഇലക്‌ട്രോണിക് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് / ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടര്‍/കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്/ ഡറ്റാ നെറ്റ് വര്‍ക്കിങില്‍ 60 ശതമാനം മാര്‍ക്കോടെ ഐടിഐ. ഒഴിവ്: 42 (ജനറല്‍ 22, എസ്‌സി 6, എസ്ടി 3, ഒബിസി 11).

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ട്രാക്ക്മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍)യോഗ്യത: എസ്എസ്എല്‍സി, 60 ശതമാനം മാര്‍ക്കോടെ ഒരു വര്‍ഷത്തെ ഐടിഐ. വയസ്സിളവ് സംവരണവിഭാഗക്കാര്‍ക്ക് എല്ലാ തസ്തികകളിലും നിയമാനുസൃത സംവരണം ലഭിക്കും. തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍ തസ്തികയില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് സൈക്കോ ടെസ്റ്റും ഉണ്ടാവും. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റുണ്ടാവും.

അവസാന തിയ്യതി ആഗസ് 31.
ംംം.റളരരശഹ.ഴീ്.ശി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss