|    Jun 18 Mon, 2018 11:38 am
FLASH NEWS

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം

Published : 30th May 2017 | Posted By: fsq

 

തൃശൂര്‍: കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോര്‍പ റേഷന്‍ പരിസരത്ത് നടന്ന ബീഫ് ഫെസ്റ്റ് പാര്‍വതി പവനന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍, വിഎസ്‌ഡേവിസ്, ഡേവിസ് കുര്യന്‍, മുഹമ്മദ് സറൂക്ക് പങ്കെടുത്തു.ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി. ദേശമംഗലം സെന്ററില്‍ നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് പി ഐഷാനവാസ് ഉദ്ഘാടനം ചെയ്തു. മുസ്തഫാ തലശേരി അധ്യക്ഷത വഹിച്ചു. കപ്പയും ബീഫും നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വിളമ്പിയാണ് യൂത്ത് പ്രതിഷേധിച്ചത്. ഷെഹീര്‍ , കെ പ്രേമന്‍, സലാം പങ്കെടുത്തു.എരുമപ്പെട്ടി:ഡിവൈഎഫ്  െഎയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ പ്രതിഷേധ പ്രകടനവും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. ടി കെ ശിവന്‍ ഉദ്ഘാടനം ചെയ്തു. കിരണ്‍ അദ്ധ്യക്ഷത വഹിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss