|    Mar 29 Wed, 2017 8:52 pm
FLASH NEWS

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി അഭിമുഖമില്ല

Published : 1st January 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന്, നാല് വിഭാഗത്തില്‍പെട്ട ജോലികള്‍ക്ക് ഇന്നു മുതല്‍ അഭിമുഖമുണ്ടാവില്ല. അഴിമതി തടയാനുള്ള സര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്പാണിതെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങള്‍ക്കുള്ള പുതുവല്‍സരസമ്മാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി-മീറത്ത് എക്‌സ്പ്രസ് ഹൈവേ പദ്ധതി നോയ്ഡയില്‍ ഉദ്ഘാടനം ചെയ്തശേഷം ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വാധീനമുപയോഗിച്ച് ജോലി നേടാനുള്ള അവസരമായി ചിലര്‍ അഭിമുഖങ്ങളെ ദുരുപയോഗിക്കാറുണ്ട്. അക്കാര്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന്, നാല് വിഭാഗത്തില്‍പ്പെട്ട ജോലികള്‍ക്ക് അഭിമുഖം ഒഴിവാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സമാനമായ നടപടി സ്വീകരിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പേരെടുത്തുപറഞ്ഞ് മോദി ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day