|    Jan 21 Sat, 2017 1:43 am
FLASH NEWS

കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നു: സിദ്ധീഖ് റാവുത്തര്‍

Published : 10th July 2016 | Posted By: SMR

കൊല്ലം: ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ട് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് റാവുത്തര്‍. ഇസ്‌ലാം മത പണ്ഡിതന്‍ ഡോ.സാക്കിര്‍ നായിക്കിനെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് കൊല്ലം ഏരിയ കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി അധികാരമേറ്റ ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന നാനാത്വത്തില്‍ ഏകത്വത്തിന് എതിരേയുള്ള കടന്നുകയറ്റമാണ് സാക്കിര്‍ നായിക്കിന്റെ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ മതമൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കണം. ഇത് ന്യൂനപക്ഷങ്ങളുടെ മാത്രം ബാധ്യതയല്ല. ഇത്തരം നീക്കങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തടയിട്ടില്ലെങ്കില്‍ നാളെ മറ്റുള്ളവരെ തേടി ഫാസിസ്റ്റ് ശക്തികള്‍ വരും. ഫാസിസത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് മോദിയുടേത്. ഇത് രാജ്യത്തിന് ആപത്താണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഭരണകൂടം കൈകടത്തുകയാണ്. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.ഏരിയ പ്രസിഡന്റ് കെ സുധീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷഫീഖ് വള്ളക്കടവ്, ഡിവിഷന്‍ പ്രസിഡന്റ് വൈ നിസാര്‍, സബീര്‍ പള്ളിമുക്ക്, നിസാം, ഷെബിന്‍ നേതൃത്വം നല്‍കി.

കരുനാഗപ്പള്ളി: ലോക പ്രശസ്ത് ഇസ്‌ലാം മത പണ്ഡിതന്‍ ഡോ. സാക്കിര്‍ നായികിനെ തീവ്രവാദ കേസില്‍ കുടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് കരുനാഗപ്പള്ളി ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം തഴവയില്‍ നിന്ന് തുടങ്ങി കുറ്റിപ്പുറത്ത് സമാപിച്ചു. ഏരിയ പ്രസിഡന്റ് ഷിഹാബ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ നസീര്‍, ഫാറൂഖ്, നൗഷാദ്, നിയാസ്, അന്‍വര്‍,അന്‍സര്‍ നേതൃത്വം നല്‍കി.
ശാസ്താംകോട്ട: പോപുലര്‍ ഫ്രണ്ട് ഭരണിക്കാവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിന് ഹാഷിം, ഷിഹാബ്, നവാസ്, നാസര്‍, വഹാബ്, മുനീര്‍, മുനീര്‍ ചിറയില്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക