|    May 22 Tue, 2018 7:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളും നടത്തുന്നത് മുസ്‌ലിം വേട്ട: ഡോ. സാക്കിര്‍ നായിക്

Published : 29th November 2016 | Posted By: SMR

ZAKIR_NAIK

മുഹമ്മദ് പടന്ന

മുംബൈ: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഇന്ത്യയില്‍ നിരോധിക്കുകയും തനിക്കെതിരേ കേസെടുത്തതുമായ നടപടി നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുസ്‌ലിം വേട്ടയുടെ ഭാഗമാണെന്ന് ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക് ആരോപിച്ചു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ ഇ-മെയില്‍ ഇന്റര്‍വ്യൂവിലാണ് നായിക് തന്റെ അഭിപ്രായം അറിയിച്ചത്.
എന്‍ജിഒ ആയ ഐആര്‍എഫിനെ നിരോധിച്ചത് വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ്. ഐആര്‍എഫിനു സംഭാവനകള്‍ അധികവും ലഭിക്കുന്നത് സകാത്ത് വിഹിതങ്ങളില്‍ നിന്നാണ്. നിരോധനത്തിനെതിരേ മുംബൈയിലും ഡല്‍ഹിയിലുമുള്ള തന്റെ അഭിഭാഷകര്‍ നിയമപ്പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും വിദ്വേഷപ്രസംഗം നടത്തുന്നുവെന്നും ആരോപിച്ച് തനിക്കെതിരേ യുഎപിഎ ചുമത്തുകയും സമാനമായി ആരോപണം വരുകയും തെളിയിക്ക—പ്പെടുകയും ചെയ്ത രാജേശ്വര്‍ സിങ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി തുടങ്ങിയവരെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി പൊതുജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ളതാണ് എല്ലാ കള്ളപ്രചാരണങ്ങളും. വിവിധ രാജ്യങ്ങളില്‍ തനിക്ക് വിലക്കുെണ്ടന്നത് ഊതിപ്പെരുപ്പിച്ചതാണ്. മലേസ്യ തനിക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇപ്പോഴും തന്റെ പ്രസംഗങ്ങളുടെയും പുസ്തകങ്ങളുടെയും കോപ്പി അവിടെ സുലഭമാണെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയം തനിക്കെതിരേ എക്‌സ്‌ക്ലൂസ്’മാത്രമാണ് നടപ്പാക്കിയതെന്നും നിരോധിച്ചിട്ടില്ലെന്നും ഡോ. നായിക് തന്റെ ഇ-മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ സംഘടന വിപുലമായിത്തന്നെ യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു.
സാമ്പത്തിക ഇടപാടുകൡ വളരെ സുതാര്യത ഉറപ്പുവരുത്തിയിരുന്ന തന്നെ കുറ്റവാളിയാക്കാനുള്ള കാരണം ഇനിയും പിടികിട്ടിയിട്ടില്ല. ഏതെങ്കിലും തീവ്രവാദിയോ മറ്റോ തന്റെ പ്രസംഗം കേട്ടുവെന്നതിന് താന്‍ എങ്ങനെ പ്രതിയാകും എന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയോട് കൂറുള്ള താന്‍ എല്ലാ വിധത്തിലും സഹായിക്കാന്‍ ഒരുക്കമാണെന്നും ഇതുവരെ ഒരു ഏജന്‍സിയും തന്നെ ബന്ധപ്പെടുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ലെന്നും ഡോ. നായിക് പറഞ്ഞു.
സാക്കിര്‍ നായികിനു പൗരത്വം: വാര്‍ത്തകള്‍ തള്ളി മലേസ്യ
ന്യൂഡല്‍ഹി/ ക്വാലാലംപൂര്‍: മതപ്രഭാഷകന്‍ സാക്കിര്‍ നായികിനു പൗരത്വം നല്‍കിയെന്ന റിപോര്‍ട്ടുകള്‍ മലേസ്യ തള്ളി. മലേസ്യയില്‍ നിന്നുതന്നെയുള്ള മാതാപിതാക്കള്‍ക്ക് ഇവിടെ ജനിച്ചവര്‍ക്കു മാത്രമാണ് പെട്ടെന്നുതന്നെ പൗരത്വം നല്‍കാന്‍ കഴിയുകയെന്ന് മലേസ്യന്‍ ഉപ ആഭ്യന്തരമന്ത്രി ദാതുക് നൂര്‍ ജസ്‌ലിന്‍ മുഹമ്മദ് പറഞ്ഞു. പതിറ്റാണ്ടു വരെ നീളുന്ന നിരവധി നടപടികള്‍ക്കു ശേഷമാണ് ഒരാള്‍ക്ക് മലേസ്യന്‍ പൗരത്വം നല്‍കാനാവുക. തെക്കുകിഴക്കന്‍ ഏഷ്യയെ സംബന്ധിച്ച് സാക്കിര്‍ നായിക് പ്രധാനപ്പെട്ട ഒരു മതനേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss