|    Nov 17 Sat, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേന്ദ്രസര്‍ക്കാരിന് എതിരേ പോരാടാന്‍ തിരഞ്ഞെടുപ്പില്‍ കഴിയണം: കാനം

Published : 12th August 2018 | Posted By: kasim kzm

തൃശൂര്‍: കേന്ദ്രസര്‍ക്കാരിനെതിരേ പോരാടാനും ഇടതുപക്ഷ ബദല്‍ ഉയര്‍ത്താനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിനു കഴിയണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ തൃശൂര്‍ ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക ക ണ്‍വന്‍ഷന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയും അവകാശങ്ങളൂം ചോദ്യം ചെയ്യുന്ന ഭരണമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്നു കാനം അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാട്ടി വിജയിച്ചു വന്ന എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ വീണ സര്‍ക്കാരാണ്. കോര്‍പറേറ്റുകള്‍ക്ക് സൗജന്യവും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹരിച്ചു മുന്നോട്ടുപോവാന്‍ തീരുമാനമെടുത്തു. 20 സീറ്റുകളിലും വിജയം ഉറപ്പിക്കുന്ന പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേ ഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് അധ്യക്ഷനായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss