|    Aug 22 Wed, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തില്‍ സിപിഎം, കോണ്‍ഗ്രസ് തര്‍ക്കം

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎം, കോണ്‍ഗ്രസ്് എംപിമാര്‍ തമ്മില്‍ തര്‍ക്കം. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ വഞ്ചന കാട്ടിയെന്ന ആരോപണവുമായി സിപിഎം എംപിമാരും പറഞ്ഞുപറ്റിച്ചുവെന്നാരോപിച്ച് യുഡിഎഫ് എംപിമാരും ഇന്നലെ രംഗത്തെത്തി.
കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം കാണിക്കുന്ന അലംഭാവത്തിനെതിരേ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പാര്‍ലമെന്റിനു മുന്നില്‍ ഇന്നലെ രാവിലെ പ്രതിഷേധിക്കാന്‍ എത്തിയവരില്‍ ഇടതുപക്ഷ എംപിമാര്‍ മാത്രമാണുണ്ടായിരുന്നത്. യുഡിഎഫ് എംപിമാരോട് ആലോചിക്കാതെയാണ് ധര്‍ണ നടത്തിയതെന്നാണ് ഇതിന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതികരണം.
എന്നാല്‍ സുരേഷിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം എംപി പി കരുണാകരന്‍ പറഞ്ഞത്. യുഡിഎഫ് എംപിമാര്‍ വഞ്ചിച്ചുവെന്നാണ് സിപിഎം എംപി എം ബി രാജേഷ് പറഞ്ഞത്. എന്നാല്‍ ഇടത് എംപിമാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി.
ഈ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ ഇന്നു രാവിലെ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss