|    Apr 24 Mon, 2017 4:40 pm
FLASH NEWS

കേന്ദ്രസര്‍ക്കാരിനെതിരേ ഇന്ന് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍

Published : 12th November 2016 | Posted By: SMR

കോട്ടയം: കഴിഞ്ഞ 34 വര്‍ഷമായി കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്ന എച്ച്എന്‍എല്ലിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എച്ച്എന്‍എല്‍ സംരക്ഷണ സമിതി. കമ്പനി സ്വകാര്യവത്ക്കരിക്കപ്പെടുന്നതോടെ ഇതിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.  നൂറുകോടി രൂപ മുതല്‍ മുടക്കി 1982 ല്‍ ആരംഭിച്ച കമ്പനി 2012 വരെയും ലാഭത്തിലായിരുന്നു. സാങ്കേതിക വിദ്യ നവീകരണവും യന്ത്രഭാഗങ്ങളുടെ നൂതനവല്‍ക്കരണവും നടക്കാത്തതുമൂലം പിന്നാക്കം പോയെങ്കിലും 2015-16 സാമ്പത്തിക വര്‍ഷം കമ്പനി ലാഭത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും നീതി ആയോഗിന്റെ റിപോര്‍ട്ട് പ്രകാരം 100 ശതമാനം ഓഹരി വില്‍പ്പനയ്ക്കുള്ള കമ്പനികളുടെ പട്ടികയില്‍ എച്ച്എന്‍എല്ലിനെ പെടുത്തിയിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിലേക്ക് നികുതിയിനത്തിലും, വന വിഭവങ്ങളുടെ റോയല്‍റ്റി ഇനത്തിലും കോടിക്കണക്കിനു രൂപ ലഭ്യമാക്കുന്ന കമ്പനി പതിനായിരത്തോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നല്‍കുന്നുണ്ട്. കമ്പനിയുടെ സ്വകാര്യവത്ക്കരണത്തിനെതിരെ എല്ലാ തൊഴിലാളിസംഘടനകളുടെയും കൂട്ടായ്മയില്‍ എച്ച്എന്‍എല്‍ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. ജോസ് കെ മാണി എംപി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി എംപി, ടി ബി മോഹനന്‍, തോമസ് ടി മാളിയേക്കല്‍, ജോസഫ് കെ സേവ്യര്‍, ടി വി ബേബി പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day