|    Dec 12 Wed, 2018 8:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്രവും ആര്‍ബിഐയും തമ്മിലുള്ള ഭിന്നതപ്രത്യേക സമിതികള്‍ രൂപികരിക്കും

Published : 20th November 2018 | Posted By: kasim kzm

മുംബൈ: കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ബിഐയുടെ നിര്‍ണായക ബോര്‍ഡ് യോഗം. ഒമ്പത് മണിക്കൂറോളം നീണ്ട യോഗം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. റിസര്‍വ് ബാങ്കും സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരിഹാരത്തിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്ത് തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു യോഗതീരുമാനങ്ങള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിച്ചത്. സൗഹാര്‍ദപരമായ തീരുമാനത്തോടെയാണ് യോഗം അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. അടുത്തമാസം 14ന് ആര്‍ബിഐ വീണ്ടും യോഗം ചേരും.
ലിക്വിഡിറ്റിയുമായും ആര്‍ബിഐ ഭരണവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്ത യോഗത്തിലാവും ചര്‍ച്ച ചെയ്യുക. ചെറുകിട ഇടത്തരം സൂക്ഷ്മ (എംഎസ്എംഇ) വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള കൂടിയ വായ്പാ പരിധി 25 കോടി വരെയായി നിജപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഇന്നലത്തെ യോഗത്തില്‍ കൈക്കൊണ്ടതായി റിപോര്‍ട്ടുകളുണ്ട്. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പാചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായതായും സൂചനയുണ്ട്.
സ്വയംഭരണ സ്വാതന്ത്ര്യമുള്ള ബാങ്കിനെ നിയന്ത്രിക്കാന്‍ കഴിയുന്നവിധം മേല്‍നോട്ട സമിതി കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ഇതേച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകള്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി സന്നദ്ധത അറിയിക്കുന്നതില്‍ വരെ എത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss