|    Mar 30 Thu, 2017 6:31 pm
FLASH NEWS

കേന്ദ്രമന്ത്രി വികെ സിങിനെതിരെ ഗുരുതര ആരോപണവുമായി കരസേന മേധാവി

Published : 18th August 2016 | Posted By: mi.ptk

vk-singh-dalbir-singh

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായിരുന്ന വികെ സിങിനെതിരെ ഗുരുതര ആരോപണവുമായി കരസേന മേധാവി രംഗത്ത്. തനിയ്ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റം വികെ സിങ് തടയാന്‍ ശ്രമിച്ചുവെന്നും തെറ്റായതും അടിസ്ഥാനരഹിതവുമായ കുറ്റങ്ങള്‍ ചുമത്തി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നുമാണ് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങിന്റെ ആരോപണം.
കരസേന മേധാവിയായി ദല്‍ബീര്‍ സിങിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ജനറല്‍ രവി ഡസ്താനെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് ദല്‍ബീര്‍ സിങ് ആരോപണവുമായെത്തിയത്. അസമിലെ ജോര്‍ഗട്ടില്‍ 2011ലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് തനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും അവധിയിലായിരുന്നുമെന്നുമാണ് ദല്‍ബീര്‍സിങിന്റെ വാദം. മുന്‍ സൈനിക മേധാവിക്കെതിരെ ആരോപണവുമായി നിലവിലെ സൈനിക മേധാവി രംഗത്തെത്തുന്നത് ഇന്ത്യന്‍ സേനാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.
വികെ സിങിന്റെ വിലക്കില്‍ തടയപ്പെട്ട ദല്‍ബീര്‍ സിങിന്റെ സ്ഥാനക്കയറ്റം പിന്നീട് ജനറല്‍ ബിക്രം സിങാണ് നീക്കം ചെയ്ത് ദല്‍ബീര്‍ സിങിന് സ്ഥാനക്കയറ്റം നല്‍കിയത്. ഇതിനെതിരെയാണ് ലഫ്.ജനറല്‍ രവി ഡസ്താനെ സുപ്രീം കോടതിയെ സമീപിച്ചത്. ബിക്രം സിങ് കരസേന മേധാവിയായിരിക്കെ ദല്‍ബീര്‍ സിങിന് വഴിവിട്ട് സഹായം ചെയ്തു എന്നതാണ് രവി ഡസ്താനെയുടെ ആരോപണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day