|    Aug 21 Mon, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രമന്ത്രി ഒറമിന്റെ വാഹനത്തിന് ചീമുട്ടയേറ്‌

Published : 15th June 2017 | Posted By: fsq

 

കേന്ദ്രപാറ(ഒഡീഷ): കേന്ദ്ര ആദിവാസി കാര്യമന്ത്രി ജുവല്‍ ഒറമിന്റെ വാഹനത്തിനു നേരെ ബിജെഡി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. അവര്‍ മന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുകയും ചെയ്തു.കേന്ദ്രപാറ ജില്ലയിലെ രാജ് കനികയില്‍ “സബ്കാ ബാത്, സബ്കാ വികാസ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മന്ത്രി. സംഭവത്തെ ഒറം അപലപിച്ചു. ആദിവാസി വിരുദ്ധ മനോഭാവമാണ് ബിജെഡി പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രപാറ എസ്പി ദയാനിധി ഗോചയത് പറഞ്ഞു. സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച നൂറിലേറെ കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവം ഒഴിവാക്കാനാവുമായിരുന്നെന്നും ബിജെപി ജില്ലാഘടകം അധ്യക്ഷന്‍ ജ്ഞാനദേബ് ബൂറ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക