|    Sep 19 Wed, 2018 8:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന് പൂവാലശല്യം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 14th June 2018 | Posted By: kasim kzm

ലഖ്‌നൗ: കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിനെയും പൂവാലന്‍മാര്‍ വെറുതെവിട്ടില്ല. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത യുവാക്കളെ അവസാനം റോഡ് ബ്ലോക്ക് ചെയ്ത് പോലിസ് പിടികൂടി. അപ്‌നാ ദള്‍ പാര്‍ട്ടി നേതാവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ഔദ്യോഗിക പരിപാടിക്കു ശേഷം മിര്‍സാപൂരില്‍ നിന്നു വാരണാസിയിലേക്കു കഴിഞ്ഞദിവസം രാത്രി മടങ്ങുമ്പോഴാണു പൂവാലന്‍മാരുടെ ശല്യം ചെയ്യലിന് ഇരയായത്. ഔദ്യോഗിക വാഹനത്തെ പിന്‍തുടര്‍ന്ന മൂന്നു യുവാക്കള്‍ മോശംവാക്കുകള്‍ മന്ത്രിക്കു നേരെ പ്രയോഗിച്ചു. ഇവരെ പിടികൂടാന്‍ വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പൂവാലന്‍മാര്‍ ശല്യം തുടര്‍ന്നു. അവസാനം പോലിസ് സംഘം റോഡ് തടഞ്ഞാണു പൂവാലന്‍മാരെ കസ്റ്റഡിയിലെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss