|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

Published : 13th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്ര പാര്‍ലമെന്ററികാര്യ, രാസവള വകുപ്പു മന്ത്രി എച്ച് എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം.
എബിവിപിയിലൂടെയാണ് അനന്ത്കുമാര്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്നത്. 1985ല്‍ എബിവിപി ദേശീയ സെക്രട്ടറിയായി. 1996 മുതല്‍ അനന്ത്കുമാര്‍ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആറുതവണ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാനമന്ത്രിയായിരുന്നു. അന്നു മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത്കുമാര്‍. 1999ലും എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായി.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ഇത്തവണ ലോക്‌സഭയിലെത്തുന്നത്. തേജസ്വിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
2014 മുതല്‍ രാസവള വകുപ്പും 2016 മുതല്‍ പാര്‍ലമെന്ററികാര്യ വകുപ്പും കൈകാര്യം ചെയ്യുന്നു. പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അനുശോചിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss