|    Dec 11 Tue, 2018 9:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രമന്ത്രിയോട് പോലിസ് മോശമായി പെരുമാറിയിട്ടില്ല: മുഖ്യമന്ത്രി

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് ശബരിമലയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രകോപനപരമായ ഇടപെടല്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മറിച്ചുള്ള ആരോപണം പോലിസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഹൈക്കോടതി പോലിസിനെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി വിശ്വാസത്തിലെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പോലിസ് ഉദ്യോഗസ്ഥനെ പോലും വ്യക്തിപരമായി ഹൈക്കോടതി ഉത്തരവില്‍ വിമര്‍ശിക്കുന്നില്ല. തീര്‍ത്ഥാടനം തടസ്സപ്പെടുത്തുന്നവരെ തടയാന്‍ പോലിസിന് ഉത്തരവാദിത്തമുണ്ട്. ഭക്തരെ പോലിസ് തടഞ്ഞുവെന്ന വാദം തെറ്റാണ്.
കലാപകാരികളില്‍ നിന്ന് ഭക്തരെ സംരക്ഷിക്കുകയാണ് പോലിസ് ചെയ്തത്.
വാദത്തിനിടെ ഉയര്‍ന്ന ചോദ്യങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശനമായി ചിത്രീകരിക്കുകയായിരുന്നു. ശബരിമലയില്‍ ഭക്തര്‍ ആരും കാണിക്കയിടരുതെന്ന് സംഘപരിവാരം സംസ്ഥാനത്തിന് അകത്തും പുറത്തും പ്രചാരണം നടത്തുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss