|    Dec 18 Tue, 2018 12:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല: കടകംപള്ളി

Published : 23rd November 2018 | Posted By: kasim kzm

കോന്നി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം ശബരിമലയില്‍ തടഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോന്നിയിലെ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തെ കുറിച്ച് എസ്പി എസ് ഹരിശങ്കര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. കേന്ദ്രമന്ത്രിയുടെ വാഹനം കടന്നുപോയതിനു ശേഷമെത്തിയ സ്വകാര്യവാഹനത്തെയാണ് തടഞ്ഞതെന്ന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരേ സ്വീകരിക്കുന്ന അച്ചടക്കനടപടിയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കാസര്‍കോട് ജില്ലയിലെ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ സസ്—പെന്‍ഷനുമായി ബന്ധപ്പെട്ട ചോദ്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് അറിവുള്ള വിഷയമല്ലിതെന്നും ചാനലില്‍ നിന്നാണ് ഈ വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഭക്തര്‍ക്ക് നിരോധനാജ്ഞയില്ലെന്നും അവിടെയെത്തുന്ന സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികമായ ചില നിയമനടപടികള്‍ മാത്രമേ ശബരിമലയില്‍ നിലവിലുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പൊതുപരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രിയെ കോന്നിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പോലിസ് ഇടപെട്ട് പ്രതിഷേധക്കാരെ ഒഴിവാക്കി മന്ത്രിക്ക് സുരക്ഷയൊരുക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss