|    Jan 18 Wed, 2017 1:47 pm
FLASH NEWS

കേന്ദ്രമന്ത്രിക്ക് നേരെ ആക്രമണം

Published : 20th October 2016 | Posted By: SMR

അസന്‍സോള്‍: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബിജെപി പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോവുമ്പോള്‍ അദ്ദേഹത്തിനു നേരെ കല്ലേറ് നടന്നു. മന്ത്രിക്ക് പരിക്കേറ്റതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിയുടെ കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.
തൃണമൂല്‍ നേതാവും സംസ്ഥാന മന്ത്രിയുമായ മലയ് ഗദകിന്റെ വസതി വളയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് കുഴപ്പത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ 57 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ മര്‍ദിച്ചതായി സുപ്രിയോ ആരോപിച്ചു. പശുക്കടത്തിനെതിരേ  പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ മര്‍ദിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനാണ് മന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക