കേന്ദ്രഭരണത്തിലൂടെ നടക്കുന്നത് വര്‍ഗീയ ധ്രുവീകരണം: വി എസ്
Published : 24th April 2016 | Posted By: SMR
വടകര: ഗോധ്രയില്‍ മൂവായിരത്തില്പരം മുസ്ലിംങ്ങളെ ചുട്ടെരിക്കാന്‍ നേതൃത്വം നല്കിയ ആളാണ് പ്രധാനമന്ത്രി. വര്‍ഗീയതയും, അഴിമതിയും, കേര്പറേറ്റുകളുടെ ഭരണത്തിന് പുറമെ വര്‍ഗീയ ദ്രുവീകരണവുമാണ് ഇവിടെ നടക്കുന്നതെന്ന് വിഎസ്.
വിദേശത്തെ കള്ളപണം രാജ്യത്തേക്കു കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ഇപ്പോള്‍ കള്ളപണത്തിന്റെ കാര്യം മിണ്ടുന്നില്ല. കേന്ദ്രത്തില്‍ ഇത്തരത്തിലാണെങ്കില്‍ കേരളത്തില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിയൂര്‍ തുറശേരിമുക്കില് നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മറ്റ് 19 മന്ത്രിമാരും അഴിമതിക്കേസുകളിലെ പ്രതികളാണ്. മുഖ്യമന്ത്രിക്കെതിരെ മാത്രം 31 കേസുകള്‍ നിലവിലുണ്ട്. വിലക്കയറ്റവും അഴിമതിയും സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളും എല്‍ ഡിഎഫ് ഭരണത്തിലും യുഡി എഫ് ഭരണത്തിലും താരതമ്യം ചെയ്താല്‍ മാത്രം മതി തെരഞ്ഞെടുപ്പില്‍ എവിടെ വോട്ടുചെയ്യണമെന്ന് അറിയാന്‍ എന്ന് വി.എസ് പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ കെ ദാസന്(കൊയിലാണ്ടി), ഇകെ വിജയന്(നാദാപുരം), സികെ നാണു(വടകര) കെ.കെ ലതിക(കുറ്റിയാടി) എന്നിവര്‍ക്ക് വോട്ടുതേടിയാണ് വി.എസ് സംസാരിച്ചത്.
മജിഷ്യന്‍ സനീഷ് വടകരയുടെ അഴിമതിക്കെതിരെയുള്ള മാജിക്കിലും വി എസ് പങ്കാളിയായി. കെകെ ലതികയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മവും അച്ചുതാനന്ദന് നിര്‍വഹിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.