|    Aug 18 Fri, 2017 12:28 pm
FLASH NEWS

കേന്ദ്രഭരണകൂടം അഭ്യാസങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു: പ്രഫ. പി കോയ

Published : 11th November 2016 | Posted By: SMR

കുറ്റിയാടി: കേന്ദ്രഭരണകൂടം പലതരത്തിലുള്ള അഭ്യാസങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം പ്രഫ. പി കോയ. ഭീകരവാദ പ്രചാരണങ്ങള്‍ക്ക് പിന്നിലെ ആര്‍എസ്എസ് അജണ്ട എന്ന വിഷയത്തില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിയാടിയില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയിലേയും പുറംരാജ്യത്തേയും കള്ളപ്പണങ്ങള്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ എന്‍ഡിഎ ഭരണകൂടത്തിന് വാഗ്ദാനം പാലിക്കാന്‍ കഴിയാതെപോയ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഏരിയാ സെക്രട്ടറി ഒ ടി റഫീഖ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് മാസ്റ്റര്‍ പേരാമ്പ്ര, അബ്ദുല്‍മജീദ് ഖാസിമി, റഷീദ് ഉമരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക