|    Feb 19 Mon, 2018 9:20 am

കേന്ദ്രഭരണം മുന്നോട്ടുപോവുന്നത് ആര്‍എസ്എസ് റിമോട്ട് കണ്‍ട്രോളില്‍: ടി എം സലീം

Published : 15th January 2017 | Posted By: fsq

 

തൃശൂര്‍: കേന്ദ്രംഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോളിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീം അഭിപ്രായപ്പെട്ടു. ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ മുസ്‌ലിംലീഗ് നടത്തുന്ന റാലിക്ക് മുന്നോടിയായി തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടത്തിയ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ഏകാധിപത്യത്തിലേക്കാണ് ഇന്ത്യന്‍ ഭരണകൂടം നീങ്ങികൊണ്ടിരിക്കുന്നത്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെയും ദലിതുകളെയും വ്യാപകമായി വേട്ടയാടുകയാണ്. ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരുന്ന ഹിന്ദു അജണ്ട പരസ്യമായി പറയാന്‍ ഇന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കും മടിയില്ലാതായിരിക്കുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനും കേരളം ഭരിക്കുന്ന സി.പി.എം സര്‍ക്കാരിനും ഒരേ മുഖമാണെന്നും ടി എം സലീം ചൂണ്ടിക്കാട്ടി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss