|    Jan 24 Tue, 2017 4:46 am

കേന്ദ്രബജറ്റ്: ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹാരം നല്‍കണം- എസ് ഡി പി ഐ

Published : 1st March 2016 | Posted By: G.A.G

SDPI-mirrorകോഴിക്കോട്: കേന്ദ്ര ബജറ്റില്‍ കേരളത്തെ അപമാനിച്ച ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെുപ്പില്‍ കനത്ത പ്രഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്.
കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഭീമമായ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുമ്പോള്‍ നിരവധി കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെട്ടിട്ടും റബര്‍ കര്‍ഷകരെ അവഗണിച്ചത് അപമാനകരമാണ്. റെയില്‍വെ ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തിന് ഒന്നും നേടിക്കൊടുക്കാന്‍ ശ്രമിക്കാത്ത കേരളത്തിലെ ബിജെപി നേതാക്കള്‍ കേരള വികസനവും കേരള വിമോചനവും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ബജറ്റുകളില്‍ സംഖ്യ വിലയിരുത്തുകയല്ലാതെ കഴിഞ്ഞകാല ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എത്രയെണ്ണം നടന്നുവെന്നും എത്ര സംഖ്യ ചിലവഴിച്ചുവെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലുടെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 458 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക