|    Sep 22 Sat, 2018 10:10 pm
FLASH NEWS
Home   >  National   >  

കേന്ദ്രബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

Published : 23rd January 2017 | Posted By: G.A.G

supreme court india
ന്യൂഡല്‍ഹി:  അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ബജറ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന്  വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്്.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട്്് അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ സമയത്ത് ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss