|    Jan 24 Tue, 2017 2:46 pm
FLASH NEWS

കേന്ദ്രത്തില്‍ നിന്നു മുമ്പ് ലഭിച്ചത് വാഗ്ദാനം മാത്രം: സുരേഷ്പ്രഭു

Published : 10th May 2016 | Posted By: mi.ptk

കൊച്ചി: മുന്‍ കാലങ്ങളില്‍ കേരളത്തിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും ഇവ ഒരിക്കല്‍ പോലും നടപ്പാക്കപ്പെട്ടിരുന്നില്ലെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കാതെ ഇപ്പോള്‍ കേരളത്തിനായി കാര്യങ്ങള്‍ ചെയ്യുകയാണ്. മുന്‍കാല സര്‍ക്കാരുകളുടെ കാലത്ത് കേരളത്തിനു ലഭിച്ചതിനേക്കാള്‍ വലിയ പരിഗണനയാണ് കഴിഞ്ഞ രണ്ടു റെയില്‍വേ ബജറ്റുകളില്‍ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിനു ലഭിച്ച റെയില്‍വേ ബജറ്റ് വിഹിതത്തിലെ വര്‍ധനവ് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. രാജ്യത്ത് നിരവധി കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് ഇതിന് അനുസൃതമായ നിലയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിനു മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിനു കാരണം പരസ്പരം കുറ്റപ്പെടുത്തുന്ന ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചതിനാലാണ്. സംസ്ഥാനത്ത് മൂന്നാം ശക്തിയായി എന്‍ഡിഎ ഉയരുന്ന സാഹചര്യത്തില്‍ വലിയമാറ്റങ്ങളുണ്ടാവും. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും മുങ്ങുന്ന സമയത്ത് വൈക്കോല്‍ തുരുമ്പും പിടിവള്ളിയാക്കുന്നതുപോലെയാണ് ബംഗാളില്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ പിന്തുണ തേടിയിരിക്കുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക