|    Jan 21 Sun, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ശര്‍മയെ സ്റ്റീല്‍ സെക്രട്ടറിയായി നിയമിച്ചു. വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ 15 പുതിയ സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട്. സ്റ്റീല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ സുന്ദരരാജനെ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ സെക്രട്ടറിയാക്കിയിട്ടുണ്ട്.
ഇശ്‌റത്ത് ജഹാന്‍ കേസിലെ ഫയലുകള്‍ കാണാതായത് അന്വേഷിച്ച ബി കെ പ്രസാദിനെ നാടോടി ഗോത്രവര്‍ഗ മന്ത്രാലയത്തിലെ സെക്രട്ടറിയാക്കി. മെയ് 31ന് വിരമിക്കാനിരുന്ന ഇദ്ദേഹത്തിന്റെ സര്‍വീസ് നേരത്തേ രണ്ടുമാസം നീട്ടിക്കൊടുത്തിരുന്നു. ഇപ്പോള്‍ രണ്ടുവര്‍ഷത്തെ കാലാവധിക്കാണ് പ്രസാദിനെ നിയമിച്ചിരിക്കുന്നത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫിസറായ അമര്‍ജിത്ത് സിങിനെ ജലവിഭവ മന്ത്രാലയത്തിലെ പുതിയ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day