|    Jan 16 Mon, 2017 8:38 pm
FLASH NEWS

കേന്ദ്രത്തിന് അനാവശ്യ ധൃതി; നിയമ കമ്മീഷനുമായി സഹകരിക്കില്ലെന്ന് കാന്തപുരം

Published : 15th October 2016 | Posted By: SMR

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിന് രൂപംനല്‍കുന്നതിന് കേന്ദ്ര നിയമ കമ്മീഷന്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന നടപടികളാണ് ഇതു സംബന്ധമായി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുത്വലാഖ,് ബഹുഭാര്യാത്വ വിഷയങ്ങളില്‍ മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സുപ്രിംകോടതിയില്‍ മോദി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് പൊതുസിവില്‍ കോഡിനു വേണ്ടിയുള്ള അനാവശ്യ ധൃതി നിറഞ്ഞ നീക്കവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. വ്യക്തിനിയമങ്ങള്‍ ഓരോ മത ത്തിന്റെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണെന്നിരിക്കെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ഏതുനീക്കവും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കൈയേറ്റമായാണ് വിലയിരുത്തപ്പെടുക. മതസമുദായങ്ങള്‍ തമ്മിലുള്ള പാരസ്പര്യവും സൗഹാര്‍ദവും തകര്‍ക്കുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവുന്നത് അപലപനീയമാണ്. ഈ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതല്ലെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെഎംഎ റഹീം, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക