|    Sep 26 Wed, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേന്ദ്രത്തിന്റേത് കേരള ജനതയെ ഞെക്കിക്കൊല്ലുന്ന സമീപനം: കോടിയേരി

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരള ജനതയെ ഞെക്കിക്കൊല്ലുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. യുഎഇ പ്രഖ്യാപിച്ച ധനസഹായം തിരസ്‌കരിച്ചതും സൗജന്യ അരി നിഷേധിച്ചതും കേരള ജനതയോട് കാട്ടുന്ന ക്രൂരതയാണ്.പ്രളയദുരന്തത്തില്‍ അകപ്പെട്ട സംസ്ഥാനം 2000 കോടിയുടെ അടിയന്തര സഹായം ചോദിച്ചിട്ട് വെറും 500 കോടിയാണ് അനുവദിച്ചത്. ഇതിനോടൊപ്പം സൗജന്യ അരി തരാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് അഞ്ചുകിലോ അരിയടക്കം 22 അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രളയത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതാണ്. എന്നിട്ടും ഇത്തരം നിലപാട് സ്വീകരിക്കുന്നത് അത്യന്തം ദുഃഖകരമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
വിദേശ സഹായം സ്വീകരിക്കാന്‍ നയം മാറ്റണം: മാണി
കോട്ടയം: ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കുകയില്ലെന്ന നിലവിലുള്ള നയം തിരുത്തണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത് ഉല്‍ക്കണ്ഠാജനകവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss