|    Oct 24 Wed, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രത്തിന്റെ സ്വച്ഛതാ ഹൈ സേവ പദ്ധതിക്ക് ഇന്നു തുടക്കം

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 14 ദിവസത്തെ ശുചീകരണപദ്ധതിയായ സ്വച്ഛതാ ഹൈ സേവ പദ്ധതിക്ക് ഇന്നു തുടക്കമാവും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശുചിത്വഭാരത പദ്ധതിയുടെ ഭാഗമായാണിത് പദ്ധതിയുട ഭാഗമായി ശ്രമധാന്‍, ജന്‍ ആന്തോളന്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കാണ്‍പൂരിലെ ഈശ്വരിഗഡ് ഗ്രാമത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ കുടിവെള്ള ശുചീകരണ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. മഹാത്മാഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്‌നത്തിലേക്ക് വഴിയൊരുക്കുന്നതായിരിക്കും പദ്ധതി. പദ്ധതി ആരോഗ്യരംഗത്ത് സ്ത്രീകളുടെ സുരക്ഷപോലുള്ള മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കും. യുഎന്‍സിഇഎഫിന്റെ അഭിപ്രായത്തില്‍ ശുചിത്വംമൂലം ഓരോ കുടുംബത്തിന് പ്രതിവര്‍ഷം 50,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. രാജ്യത്തെ സാമ്പത്തികകാര്യങ്ങളില്‍പോലും പദ്ധതി സ്വാധീനിക്കുമെന്ന് കുടിവെള്ള ശുചീകരണമന്ത്രാലയ സെക്രട്ടറി പരമേശ്വരന്‍ അയ്യര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ ജനങ്ങള്‍ എന്നിവരെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ശ്രമദാനംപോലുള്ള പദ്ധതികള്‍ സംഘടിപ്പിക്കും. പരിസരശുചീകരണം, ശൗചാലയ നിര്‍മാണം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതുസ്ഥലങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വൃത്തിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17ന് ശൗചാലയ നിര്‍മാണവും മറ്റുംആരംഭിക്കും. 24ന് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ശുചിത്വ പരിപാടികള്‍ നടത്തും. 25ന് ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍  ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസമായ ഈമാസം 17ന് ദൂരദര്‍ശന്‍ ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss