|    Jan 19 Thu, 2017 10:27 pm
FLASH NEWS

കേന്ദ്രത്തിന്റെ കശ്മീര്‍ നയം തെറ്റ്: ബിജെപി എംപി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നയം തീര്‍ത്തും തെറ്റാണെന്ന് ബിജെപി എംപി ആര്‍ കെ സിങ് ലോക്‌സഭയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണ്. തീവ്രവാദികളോട് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. സംസ്ഥാന മന്ത്രിയെ ലക്ഷ്യമാക്കി ബോംബാക്രമണമുണ്ടായി. ഈയ്യിടെ ഉണ്ടായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പോലിസുകാര്‍ പോലിസ് സ്റ്റേഷന്‍ ഒഴിഞ്ഞുപോയി-സിങ് പറഞ്ഞു. കശ്മീരില്‍ ഭൂരിപക്ഷം പേരും സമാധാനവും രമ്യതയും ആഗ്രഹിക്കുന്നവരാണെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക