|    Jul 23 Sun, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേന്ദ്രത്തിന്റെ ഒത്താശയോടെ സംഘപരിവാരം ഫാഷിസം അടിച്ചേല്‍പ്പിക്കുന്നു: ഡീന്‍

Published : 8th October 2015 | Posted By: RKN

പാലക്കാട്: ആര്‍.എസ്.എസ്, സംഘപരിവാര സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ സംസ്‌കാരത്തിലും ഭാഷയിലും ഇപ്പോള്‍ ഭക്ഷണത്തിലും ഫാഷിസ്റ്റ് രാഷ്ട്രീയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഉദാഹരണമാണ് ദാദ്രി സംഭവമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സമസ്ത മേഖലകളിലും വര്‍ഗീയത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഫാഷിസത്തിനെതിരേ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ.് ഭക്തരെ പ്രതിഷ്ഠിച്ച് സംസ്‌കാരത്തെയും ചരിത്രത്തെയും വളച്ചൊടിച്ച് ഫാഷിസം നടപ്പാക്കുകയാണ്.

രാമജന്മഭൂമി പ്രശ്‌നം കലുഷിതമാക്കാന്‍ കാരണക്കാരനായ വ്യക്തിയുടെ പേരില്‍ സ്റ്റാമ്പിറക്കാനാണ് ഇപ്പോഴത്തെ കേന്ദ്രശ്രമം.  കേരള വര്‍മ കോളജിലെ സംഭവത്തില്‍ ആര്‍.എസ്.എസ.് കല്‍പ്പിക്കുംപോലെ നിയമം വളച്ചൊടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് കഴിവുള്ളവരും ജനപ്രിയരുമായവരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കും.

യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സുധീരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് പ്രായോഗികമാക്കാന്‍ കുറച്ചുകൂടി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണം. ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് പകരം അവരെ പകര്‍ത്തുകയാണ് ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സി.പി.എം ചെയ്തതെന്നും ഡീന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക