|    Jun 26 Mon, 2017 4:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോട്ടു പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതു മതിയായ തയ്യാറെടുപ്പില്ലാതെയാണെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹോങ്കോങില്‍ സൗത്ത് ചൈന മോണിങ് പോസ്റ്റ് എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. രണ്ടര വര്‍ഷമായി എന്‍ഡിഎ അധികാരത്തിലുണ്ട്. ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുമ്പോള്‍ ആദ്യദിവസം മുതല്‍ ധനകാര്യ മന്ത്രാലയം തയ്യാറെടുക്കണമായിരുന്നു. പെട്ടെന്നുള്ള തീരുമാനം കള്ളപ്പണക്കാരെ കുടുക്കാനാെണന്നു വാദിക്കാം. പക്ഷേ, അതു രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനു ന്യായീകരണമാകുന്നില്ല- സ്വാമി പറഞ്ഞു.
ബാങ്കിലെത്തുന്ന വയോധികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെവിമര്‍ശിച്ച യും സ്വാമി  അവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക