|    Jun 25 Sun, 2017 9:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രത്തിനെതിരേ യോജിച്ച പോരാട്ടം:യെച്ചൂരിയെ മമത വിളിച്ചു

Published : 14th November 2016 | Posted By: SMR

കൊല്‍ക്കത്ത: വലിയ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ യോജിച്ച പോരാട്ടത്തിന് സന്നദ്ധത അറിയിച്ചതിനു പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിയെ ഫോണില്‍ വിളിച്ചു. ബിജെപിക്കും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കണമെന്നാണ് അവര്‍ യെച്ചൂരിയോട് അഭ്യര്‍ഥിച്ചത്. താന്‍ യാത്രയിലാണെന്നും മമതയുടെ നിര്‍ദേശം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷമേ പ്രതികരിക്കാനാവൂ എന്നുമാണ് യെച്ചൂരി പറഞ്ഞതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം അറിയിച്ചു. അഴിമതിക്കാരായ സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ വേണ്ടി ഗത്യന്തരമില്ലാതെയാണ് മമത യെച്ചൂരിയെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാരദ, നാരദ കുംഭകോണങ്ങളില്‍ പങ്കാളികളായ സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് മമതയുടെ ഫോണ്‍വിളി. തൃണമൂല്‍ കോണ്‍ഗ്രസ്സിന് എന്തു വിശ്വാസ്യതയാണുള്ളത്. ശാരദ കുംഭകോണത്തില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ പങ്കാളികളായിരിക്കെ, മമതയ്ക്ക് എങ്ങനെ കള്ളപ്പണത്തിനെതിരേ ശബ്ദിക്കാനാവും? മമതയുടേതു ശുദ്ധ രാഷ്ട്രീയ തട്ടിപ്പാണ്. അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുകയാണെന്നും അതുകൊണ്ടാണ് ശാരദ കുംഭകോണത്തിലെ സിബിഐ അന്വേഷണം മന്ദഗതിയിലാവുന്നതെന്നും സലീം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക