|    May 28 Sun, 2017 10:42 am
FLASH NEWS

കേന്ദ്രത്തിനെതിരെ കെജ്രിവാളിന്റെ വീഡീയോ സന്ദേശം; കൊല്ലാന്‍ വരെ ശ്രമിച്ചേക്കാമെന്ന് ആരോപണം

Published : 27th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്നെയും തന്റെ പാര്‍ട്ടി എംഎല്‍യെമാരെയും ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചേക്കുമെന്നാണ് കെജ്രിവാള്‍ യൂട്യൂബില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്.
അനേകം വകുപ്പുകള്‍ തങ്ങള്‍ക്ക് പിന്നാലെയാണ്. ഇതിനെല്ലാം പിന്നില്‍ അമിത്ഷായോ മോഡിയോ അതോ പ്രധാനമന്ത്രിയുടെ ഓഫീസോ എന്നു കെജ്രിവാള്‍ ചോദിക്കുന്നു. ഏതറ്റംവരെയും അവര്‍ പോകും, ചിലപ്പോള്‍ കൊല്ലുക വരെ ചെയ്യും. എല്ലാം നേരിടാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാം. അല്ലാത്തപക്ഷം കുറേ നാളത്തേക്ക്് മാറിനില്‍ക്കാമെന്നും കെജ്രിവാള്‍ ആംആദ്മി എംഎല്‍എമാരോടും പ്രവര്‍ത്തകരോടും ഉപദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day