|    Jul 27 Thu, 2017 5:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേന്ദ്രം ബില്ലിനെ എതിര്‍ത്താല്‍ പ്രക്ഷോഭത്തിനിറങ്ങും: ഹസാരെ

Published : 2nd December 2015 | Posted By: SMR

റലെഗണ്‍ സിദ്ദി (മഹാരാഷ്ട്ര): ഡല്‍ഹി സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ല് തടഞ്ഞാല്‍ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ റലെഗണ്‍ സിദ്ദീ ഗ്രാമത്തിലുളള വസതിയില്‍ അണ്ണാ ഹസാരെയെ സന്ദര്‍ശിച്ച ആംആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി നിയമസഭയുടെ മേശപ്പുറത്ത് വച്ച ലോക്പാല്‍ ബില്ലിന്റെ സവിശേഷതകള്‍ ധരിപ്പിക്കുവാനാണ് ആംആദ്മി നേതാക്കള്‍ ഹസാരയെ സന്ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ കേന്ദ്രം ബില്ലിനെ എതിര്‍ക്കുമെന്നുളള ആശങ്കയുളളതായി ഹസാരെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് അഴിമതി എതിര്‍ക്കാനുളള ആര്‍ജ്ജവം നഷ്ടപെട്ടിരിക്കുകയാണെന്നും ഹസാരെ കൂട്ടിചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക