|    Nov 20 Tue, 2018 5:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്രം പാര പണിയുന്നു: മുഖ്യമന്ത്രി

Published : 4th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേരളത്തിലെ റോഡ് വികസനത്തിന് ആര്‍എസ്എസ് ഇടപെടലില്‍ കേന്ദ്രസര്‍ക്കാര്‍ പാരവയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പാരയുമായി നടക്കാന്‍ കേരളക്കാരനെന്ന് പറയുന്ന ഒരു കേന്ദ്രമന്ത്രിയും കൂടെയുണ്ടെന്നതാണ് വിരോധാഭാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
കേരളത്തില്‍ ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാതാ വികസനം നടക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പാരയുമായി വന്നിരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഈ സമീപനം എത്രവേഗം തിരുത്തുന്നുവോ അത്രയും നല്ലത്. നിതിന്‍ ഗഡ്കരി നേരത്തേ സംസ്ഥാനത്തിന്റെ താല്‍പര്യത്തോടൊപ്പമായിരുന്നു. കേരളത്തിലെ റോഡ് വികസനം തടയണമെന്ന ആര്‍എസ്എസ് ഇടപെടലിന് വഴിപ്പെടുകയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി ചെയ്തിരിക്കുന്നത്.
സമരക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു സമിതിയെ നിയോഗിക്കുകയും മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് അവര്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതുവഴി തന്നെ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് തീര്‍ക്കേണ്ടതിന് പകരം സമരക്കാരെ നേരിട്ടു വിളിച്ച് ചര്‍ച്ച ചെയ്ത് ഇനിയും പരിശോധന നടത്താമെന്നു പറഞ്ഞത് ഫെഡറലിസത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss