|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേദാര്‍നാഥ് സിനിമ നിരോധിക്കണമെന്ന ഹരജി കോടതി തള്ളി

Published : 7th December 2018 | Posted By: kasim kzm

നൈനിറ്റാള്‍: ബോളിവുഡ് സിനിമയായ കേദാര്‍നാഥ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളി.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയും സമാനമായ വിവാദമുണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ ചിത്രം സൂപ്പര്‍ ഹിറ്റായെന്നും ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥന്‍, ജസ്റ്റിസ് രമേശ് ഖുല്‍ബെയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ രുദ്രപ്രയോഗ് ജില്ലാ മജിസ്‌ട്രേറ്റ് നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ സമീപിക്കാന്‍ കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചു.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് രുദ്രപ്രയാഗിലെ ക്രമസമാധാനനില കണക്കിലെടുത്ത് തീരുമാനം ജില്ലാ മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ് കോടതി. താല്‍പര്യമില്ലെങ്കില്‍ ഹരജിക്കാരന്‍ സിനിമ കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു. മുസ്‌ലിം പോര്‍ട്ടറുടെയും തീര്‍ത്ഥാടനത്തിനെത്തിയ ഹിന്ദു യുവതിയുടെയും പ്രണയത്തിന്റെ കഥ, 2013ലെ കേദാര്‍നാഥ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണിത്. ചിത്രം ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹരജിക്കാരന്‍ നിരോധനമാവശ്യപ്പെട്ട് കോടതിയിലെത്തിയത്. ചിത്രം ഇന്നാണ് തിയേറ്ററിലെത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss