|    Nov 20 Tue, 2018 11:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘കേദാര്‍നാഥ്’ സിനിമയ്ക്ക് എതിരേ ബിജെപി

Published : 11th November 2018 | Posted By: kasim kzm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 2013ലുണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ‘കേദാര്‍നാഥ്’ എന്ന സിനിമ നിരോധിക്കണമെന്ന് ബിജെപി. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും ലൗ ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നുമാണ് പാര്‍ട്ടിയുടെ ആരോപണം.
ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ബിജെപി മാധ്യമ വിഭാഗം അംഗം അജേന്ദ്ര അജയ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിട്ടുണ്ട്. കേദാര്‍നാഥ് കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ പ്രതിനിധീകരിക്കുന്നതിനാല്‍ ചിത്രത്തിലെ നായികാ നായകന്മാരുടെ ചുംബനവും പോസ്റ്ററുകളില്‍ പ്രണയം ഒരു തീര്‍ഥാടനം എന്നെഴുതിയതും ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് ബിജെപി നേതാവ് പറയുന്നത്.
സുശാന്ത് സിങ് രാജ്പുത്, സാറ അലി എന്നിവര്‍ പ്രധാന റോളുകളില്‍ വരുന്ന കേദാര്‍നാഥ് അഭിഷേക് കപൂറാണ് സംവിധാനം ചെയ്തത്. മുസ്്‌ലിം പോര്‍ട്ടറുടെയും ഹിന്ദു തീര്‍ഥാടകയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss