|    Jul 28 Fri, 2017 8:24 am
Home   >  National   >  

കേദാര്‍നാഥ് കേസിലെ ഭരണഘടനാബെഞ്ച് നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂ : സുപ്രീംകോടതി

Published : 5th September 2016 | Posted By: mi.ptk
kedarnath

എസ്പി ഉദയകുമാര്‍,അഡ്വ. പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ 1962ലെ കേദാര്‍നാഥ് കേസിലെ ഭരണഘടനാബെഞ്ച് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  സുപ്രീം കോടതി.  രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കേസുകളുമായി ബന്ധപ്പെട്ട എല്ലാ അധികൃതരും കേദാര്‍നാഥ് കേസിലെ വിധി അനുസരിക്കുവാന്‍ ബാധ്യതയുള്ളവരായിരിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യദ്രോഹം സംബന്ധിച്ച സെക്ഷന്‍ 124 എ നിയമം അക്രമമോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ സംഭവങ്ങളുടെ പേരില്‍ മാത്രമേ ചുമത്താവൂ എന്നാണ് കേദാര്‍നാഥ് കേസില്‍ ഭരണഘടനാബെഞ്ച്  വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യദ്രോഹം സംബന്ധിച്ച നിയമം ഇന്ത്യയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂടംകുളം സമരനേതാവ് ഡോ. എസ്പി ഉദയകുമാറും കോമണ്‍കോസ് എന്ന സന്നദ്ധസംഘടനയും അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് പരമോന്നത കോടതിയുടെ ഇന്നത്തെ വിധി. വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുന്നു എന്ന്  ചൂണ്ടിക്കാട്ടി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ്  ഉദയകുമാറും കോമണ്‍കോസും കോടതിയെ സമീപിച്ചത്. കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ സമരത്തിന്റെ പേരില്‍ ഉദയകുമാറിനെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തി എതിരഭിപ്രായമില്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യപ്പെടുന്നത് കേദാര്‍നാഥ് കേസിലെ വിധിയുടെ നഗ്‌നമായ ലംഘനമാണ് എന്ന്  ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക