|    Sep 25 Tue, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേടുവന്ന ഗൃഹോപകരണങ്ങള്‍ നന്നാക്കാന്‍ കര്‍മപദ്ധതി

Published : 24th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നവരുടെ വീട് വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളുമായി സഹകരിച്ചു പദ്ധതി നടപ്പാക്കും. ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഞ്ചു കിലോ അരിയും മറ്റു ഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റ് ലഭ്യമാക്കും. പ്രളയത്തില്‍ കേടുവന്ന ഗൃഹോപകരണങ്ങള്‍ നന്നാക്കാന്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം കുറഞ്ഞു. നിലവില്‍ 2,774 ക്യാംപുകളിലായി 2,78,781 കുടുംബങ്ങള്‍ കഴിയുന്നു. ആകെ 10,40,688 പേര്‍ ക്യാംപുകളിലുണ്ട്. ഓണത്തിനുശേഷം ക്യാംപുകള്‍ നടക്കുന്ന സ്‌കൂള്‍-കോളജുകള്‍ ഒഴിവാക്കും. പകരം ഹാളുകള്‍, കല്യാണമണ്ഡപങ്ങള്‍ ഉപയോഗിക്കും. ക്യാംപുകളുടെ നടത്തിപ്പു സംബന്ധിച്ച് പൊതുവെ പരാതികളില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും സമയമല്ല. ദുരിതബാധിതരുടെ ദുഃഖം അകറ്റാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss