|    Mar 25 Sat, 2017 3:36 am
FLASH NEWS

കേടായ തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നടപടിയില്ല; കുടിയേറ്റ മേഖല ഇരുട്ടില്‍

Published : 19th October 2016 | Posted By: Abbasali tf

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്താതായിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നു പരാതി. പുല്‍പ്പള്ളി ടൗണിലെ വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതോടെ ടൗണും പരിസരവും ഇരുട്ടിലാവുന്നു. ബസ്്സ്റ്റാന്റ് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉള്ളതിനാല്‍ ആ ഭാഗത്ത് മാത്രം വെളിച്ചമുണ്ട്. രാത്രി ടൗണില്‍ എത്തിപ്പെടുന്നവരാണ് ഏറെ വലയുന്നത്. തെരുവുനായകള്‍ക്കു പുറമെ സാമൂഹികവിരുദ്ധ ശല്യവും വര്‍ധിച്ചതോടെ രാത്രികാലങ്ങളില്‍ ടൗണില്‍ ബസ്സിറങ്ങുന്നവര്‍ ദുരിതത്തിലായി. തെരുവുവിളക്ക് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയായില്ല. ലക്ഷങ്ങള്‍ മുടക്കി രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകളാണ് കണ്ണടച്ചത്. വന്‍തുകയാണ് കത്താത്ത വിളക്കുകളുടെ പേരില്‍ ബില്ല് അടയ്ക്കുന്നത്. അനശ്വര ജങ്ഷനിലും താഴയങ്ങാടിയിലും താന്നിത്തെരുവിലും എംഎല്‍എ ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചുവെങ്കിലും ഗ്രാമപ്രദേശങ്ങളിലെ ഭൂരിഭാഗം ലൈറ്റുകളും കത്തുന്നില്ലെന്നു പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇതിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക