|    Jun 24 Sat, 2017 2:18 am
FLASH NEWS

കേച്ചേരിയിലെ റോഡ് വികസനം ഉടന്‍ ആരംഭിക്കണം: വ്യാപാരി വ്യവസായി സമിതി

Published : 3rd November 2016 | Posted By: SMR

കേച്ചേരി: വാഹനക്കുരുക്കും അപകടങ്ങളും തുടര്‍ച്ചയാവുന്ന ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരിയില്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചൂണ്ടല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മുന്‍ സര്‍ക്കാര്‍ അവസാന വര്‍ഷങ്ങളില്‍ ഭൂമി അളക്കലും കല്ലിടലും നടത്തിയെങ്കിലും റോഡ് വികസനമെന്നത് പ്രഖ്യാപനങ്ങളിലൊതുക്കി മാറ്റി വെക്കുകയായിരുന്നു. മേഖലയില്‍ മണിക്കൂറുകള്‍ നീളുന്ന വാഹനകുരുക്കു മൂലം ആവശ്യക്കാരുടെ വരവ് കുറഞ്ഞതിനാല്‍ വ്യാപാര മാന്ദ്യവും സംഭവിച്ചു. വാഹനകുരുക്കിനും അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും അറുതി വരുത്താന്‍ റോഡ് വികസന യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളേറെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൃശൂര്‍ കുന്നംകുളം ഹൈവേയിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരേയുള്ള അഞ്ചു കിലോമീറ്റര്‍ റോഡിന്റേയും ചൂണ്ടല്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന കേച്ചേരി സെ ന്ററിന്റേയും വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കാണാതെ പോയത്. റോഡ് വികസന പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കുന്നതോടൊപ്പം ഭൂമി വിട്ടു നല്‍കുന്ന പൊതുജനങ്ങളേയും വ്യാപാരികളേയും പുനരധിവസിപ്പിക്കുവാന്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി കേച്ചേരി യൂനിറ്റ് പ്രസിഡന്റ് പി എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം,  ഷാജി കുയിലത്ത്,  മില്‍ട്ടന്‍ ജെ , സി എഫ് ജയിംസ്, പി ടി ജോസ്, പി എ മാര്‍ട്ടിന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക