|    Aug 21 Mon, 2017 12:17 pm
Home   >  Todays Paper  >  Page 4  >  

കെ സുരേന്ദ്രന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published : 11th August 2017 | Posted By: fsq

 

കാസര്‍കോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് ബിജെപിയിലെ കെ സുരേന്ദ്രന്‍ ഫയല്‍ചെയ്ത കേസില്‍ വാദിഭാഗത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ മുഴുവന്‍ സാക്ഷികളെയും ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശിച്ചത്. ഇനിയും 76 പേരെയാണ് കേസില്‍ ഹാജരാക്കേണ്ടത്. ഇവര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഈമാസം 22 മുതല്‍ 24 വരെ ബാക്കിയുള്ള 76 പേരെ വിസ്തരിക്കാനാണ് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. യഥാസമയം, സാക്ഷികളെ ഹാജരാക്കാനോ അവരുടെ കൃത്യമായ മേല്‍വിലാസം നല്‍കാനോ വാദിയായ കെ സുരേന്ദ്രന് കഴിയാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി അറസ്റ്റ്‌വാറന്റ് പുറപ്പെടുവിച്ച രണ്ടുപേര്‍ ഇന്നലെ ഹാജരായി. വോര്‍ക്കാടി ബാക്രബയലിലെ ഉമര്‍ ഫാറൂഖ്, പ്രവാസിയായ ഉപ്പള ഗേറ്റിലെ ജബ്ബാറുമാണ് ഹാജരായത്. എന്നാല്‍, ജബ്ബാര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വോട്ടര്‍ ലിസ്റ്റ് പരിശോധിച്ച് കണ്ടെത്തി. ഉമര്‍ ഫാറൂഖിന് ആളുമാറിയാണ് സമന്‍സ് നല്‍കിയതെന്ന് വ്യക്തമായി. 259 പേരുടെ ലിസ്റ്റാണ് സാക്ഷികളായി കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 181 പേരെ കോടതി നേരത്തേ വിസ്തരിച്ചിരുന്നു. 11 പേരെ കോടതി ഒഴിവാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക