|    Jun 26 Tue, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെ സുരേന്ദ്രന്‍ കെട്ടിവയ്‌ക്കേണ്ടിവരുന്നത് 75 ലക്ഷം രൂപ

Published : 16th June 2017 | Posted By: fsq

 

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ടിഎ ഇനങ്ങളിലായി കെട്ടിവയ്‌ക്കേണ്ടത് ഏകദേശം 75 ലക്ഷത്തോളം രൂപ. 254 പേരെയാണ് കേസില്‍ സാക്ഷികളായി നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരാള്‍ക്ക് മഞ്ചേശ്വരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള ട്രെയിന്‍ ടിക്കറ്റും 300 രൂപയും ചെലവും നല്‍കണം. സുരേന്ദ്രന്റെ പരാതിയില്‍ 197 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഗള്‍ഫിലാണ്. ഇവര്‍ക്ക് കോടതി നോട്ടീസ് ലഭിച്ചാല്‍ ഹാജരാവുന്നതിന് വിമാന ടിക്കറ്റ് നല്‍കേണ്ടിവരും. എല്ലാം കൂടി നോക്കിയാല്‍ 75 ലക്ഷത്തോളം രൂപ സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇത്രയേറേ തുക ചെലവു ചെയ്തിട്ടും സുരേന്ദ്രന് അനുകൂലമായ വിധി വന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ അത് കലാപത്തിനു വഴിവച്ചേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss