|    Feb 21 Tue, 2017 3:45 pm
FLASH NEWS

കെ സുരേന്ദ്രന്റെ പ്രസ്താവന: പരിഹാസവുമായി സോഷ്യല്‍ മീഡിയ

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ നോക്കരുതെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 1000, 500 നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത നോട്ടുക്ഷാമത്തെ തുടര്‍ന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച നടപടിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ നോക്കരുതെന്നു സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. നോട്ട് നിരോധനത്തെ അനുകൂലിച്ച് വാതോരാതെ സംസാരിച്ച സുരേന്ദ്രന് ഒടുവില്‍ തന്റെ പ്രസ്താവന തന്നെ തിരിച്ചടിയായി. പുരകത്തുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ക്കും മനസ്സിലായി ത്തുടങ്ങിയല്ലെ എന്ന ചോദ്യവുമായി നിരവധിപേര്‍ ഇതിനോടകം രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും പരിഹസിച്ച് നിരവധി കമന്റുകളാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്. രാജ്യത്തെ ഇത്തരമൊരു പ്രതിസന്ധിയിലേക്കു തള്ളിവിട്ട പ്രധാനമന്ത്രി, റോമാസാമ്രാജ്യം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ അനുസ്മരിച്ച് ജപ്പാനില്‍ പോയി കുഴലൂത്ത് നടത്തുകയായിരുന്നില്ലേയെന്നും നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ആളുകള്‍ ജോലിയും കൂലിയുമില്ലാതെ നട്ടംതിരിയുകയാണ്. ആകെയുള്ള പണി ബാങ്കില്‍ ക്യൂ നില്‍ക്കലാണെന്നും ചിലര്‍ പറയുന്നു. അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയാന്‍ എങ്ങനെ മനസ്സുവന്നു സുരുജി, നിങ്ങള്‍ വെറും ന്യായീകരണ തൊഴിലാളിയുടെ തലത്തിലേക്കു താഴരുത്, മോദി സര്‍ക്കാര്‍ പുരയ്ക്കു തീ കൊടുത്തതാണെന്നു സമ്മതിച്ചു, കുറച്ച് 500ഉം ആയിരവും വീട്ടിലെത്തിക്കട്ടെ മാറ്റി ചില്ലറ തരാമോ? ഇങ്ങനെ നീളുന്നു പരിഹാസങ്ങള്‍. ചില്ലറക്ഷാമത്തെ തുടര്‍ന്നാണു ചൊവ്വാഴ്ച മുതല്‍ വ്യാപാരിവ്യവസായി ഏകോപനസമിതി കടയടപ്പ് സമരം പ്രഖ്യാപിച്ചത്. ഒരു നല്ലകാര്യത്തിനു വേണ്ടി ജനങ്ങള്‍ കഷ്ടപ്പാടു സഹിക്കാന്‍ തയാറാവുമ്പോള്‍ ജനങ്ങളെ കൂടുതല്‍ കഷ്ടപ്പാടിലാക്കുന്ന കടയടപ്പുസമരവുമായി രംഗത്തിറങ്ങാനുള്ള തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്കിലെ പ്രതികരണം. അതേസമയം, നോട്ടുനിരോധനത്തെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സംഘപരിവാര അനുകൂലികള്‍ ഉള്‍പ്പെടെ പലരും ഇപ്പോള്‍ മൗനത്തിലാണെന്നതും ശ്രദ്ധേയമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക