|    Dec 17 Mon, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ സുരേന്ദ്രനും സംഘത്തിനും ഉപാധികളോടെ ജാമ്യം

Published : 22nd November 2018 | Posted By: kasim kzm

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചതിനു ശബരിമലയില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സംഘത്തിനും ഉപാധികളോടെ ജാമ്യം. ഇന്നലെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം കഴിഞ്ഞ ഞായറാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 69 സംഘപരിവാര പ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
20,000 രൂപയുടെ രണ്ടാള്‍ ജാമ്യത്തിനൊപ്പം റാന്നി താലൂക്കില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനെ കൂടാതെ നിരോധനാജ്ഞ ലംഘിച്ചു സന്നിധാനത്ത് പ്രകടനം നടത്തിയ ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ് ആര്‍ രാജേഷ്, ആര്‍എസ്എസ് മൂവാറ്റുപുഴ ജില്ലാകാര്യവാഹക് പി ജി സജീവന്‍, ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനും ആര്‍എസ്എസ് മൂവാറ്റുപുഴ ജില്ലാ കാര്യകാരി അംഗവുമായ പി ആര്‍ കണ്ണന്‍ (പുഷ്പരാജ്) ഉള്‍പ്പെടെയുള്ള 69 പേരും 20,000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണം. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സുരേന്ദ്രന്റെ കേസിലെ വാദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് അറസ്റ്റിലായ തീര്‍ത്ഥാടകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയതോടെ ഈ സീസണില്‍ കെ സുരേന്ദ്രനും സംഘത്തിനും ശബരിമലയിലെത്താനാവില്ല.
ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവ് വേണമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള ഹരജി ഇന്നു കോടതി പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss