|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ സുരേന്ദ്രനടക്കം 500 പേര്‍ക്കെതിരേ കേസ്‌

Published : 29th November 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: സുപ്രിംകോടതി വിധിയെ തുടര്‍ന്നു ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അടക്കം 500 പേര്‍ക്കെതിരേ കേസെടുത്തു. സുരേന്ദ്രനെ കൂടാതെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറി എം എന്‍ ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 500 പേര്‍ക്ക് എതിരേയാണു കേസെടുത്തത്.
വിമാനത്തവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി, സംഘടിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സംഘടിച്ച് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമം നടത്തി, ആര്‍ഡിഒയുടെ ഉത്തരവു ലംഘിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നിവയാണ് ഇവര്‍ക്കു മേലുള്ള കുറ്റങ്ങള്‍. ഐപിസി 143, 147, 506 (1), 283, 188, 149 എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനകത്ത് ഇത്രയും വലിയ പ്രതിഷേധം നടന്നത്. തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിനുള്ളില്‍ 15 മണിക്കൂറോളമാണ് പ്രതിഷേധ സമരം നടന്നത്. രാവിലെ 4.30ന് തൃപ്തി ദേശായി വന്നപ്പോള്‍ മുതല്‍ രാത്രി 9.30ന് തിരിച്ചു പോവുന്നതു വരെ പ്രതിഷേധം നടന്നിരുന്നു. സീനിയര്‍ കമാന്‍ഡന്റിന്റെ കീഴില്‍ 600ഓളം സി എസ്എഫ് ഭടന്‍മാരെയാണു വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷയെ ബാധിക്കുന്ന ഒരു സമരവും വിമാനത്താവളത്തിനകത്ത് സമ്മതിക്കാറില്ല. ഇതല്ലാം അവഗണിച്ചു കൊണ്ടാണു വിമാനത്താവളത്തിനകത്ത് നാമജപ പ്രതിഷേധം നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss