|    Sep 24 Mon, 2018 12:24 am
FLASH NEWS
Home   >  Pravasi   >  

കെ സി പിള്ള സ്മാരക വോളി; ആസ്പ്‌കോ ദമ്മാം ചാംപ്യന്മാര്‍

Published : 24th January 2017 | Posted By: fsq

 

ജുബൈല്‍: നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കെ സി പിള്ള സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കരുത്തരായ അലാദ് ജുബൈലിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ആസ്പ്‌കോ ദമ്മാം കിരീടം ചൂടി. മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍, സിപിഐ നേതാവ് സത്യന്‍ മൊകേരി, സി സാബു, എസ് കെ കുമാര്‍, ബിജു ബാലകൃഷ്ണന്‍, പ്രേംരാജ് കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യ രക്ഷാധികാരി ടി സി ഷാജി, ജോസഫ് അതിരുങ്കല്‍, ഉണ്ണി പൂച്ചെടിയില്‍, ലീന ഉണ്ണികൃഷ്ണന്‍ സന്നിഹിതരായിരുന്നു. പ്രമുഖര്‍ സംബന്ധിച്ച സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫിയും 5,001 റിയാല്‍ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 2,500 റിയാലും സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായി അബു അഹമ്മദിനെയും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി നാസറിനെയും (ആസ്പ്‌കോ) തിരഞ്ഞെടുത്തു. സ്വദേശി റഫറിമാരായ മുഹമ്മദ് അല്‍ കാമറാനി, ആല ഇബ്രാഹിം കളി നിയന്ത്രിച്ചു. സെക്രട്ടറി ടി എ തങ്ങള്‍, രക്ഷാധികാരി ടി പി റഷീദ്, കെ ആര്‍ സുരേഷ്, പുഷ്പകുമാര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, എം ജി മനോജ്, ബി മോഹനന്‍ പിള്ള, ചന്ദ്ര കുറുപ്പ്, ഷാഫി താനൂര്‍, ഷെറിന്‍, ഗിരീഷ് ഇളയിടത്ത്, സഞ്ജു, വിജയധരന്‍ പിള്ള, എം എസ് മുരളി, നൗഷാദ് മൊയ്തു, രാജേഷ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss