|    Jan 23 Mon, 2017 6:10 am
FLASH NEWS

കെ സി ജോസഫും കെ ബാബുവും മാറി നില്‍ക്കണം: ടി എച്ച് മുസ്തഫ

Published : 21st March 2016 | Posted By: SMR

കൊച്ചി: മന്ത്രിമാരായ കെ സി ജോസഫും കെ ബാബുവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി എച്ച് മുസ്തഫ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നോ നാലോ തവണ മല്‍സരിച്ചു കഴിഞ്ഞാല്‍ പിന്നെ മല്‍സരിക്കരുതെന്നാണ് തന്റെ അഭിപ്രായം. തങ്ങളുടെ ഹിതം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിപ്പില്ല. മുതിര്‍ന്ന നേതാക്കള്‍ മാറി നിന്ന് പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടായാല്‍ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാവും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരേ മറ്റൊരു സിനിമാക്കാരനെ നിര്‍ത്തേണ്ട കാര്യമില്ലെന്നും യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് പത്തനാപുരമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക