|    Oct 24 Tue, 2017 6:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ സി ജോസഫിനെതിരായ പരാതിയില്‍ വിധി 5ന്

Published : 1st October 2016 | Posted By: SMR

തലശ്ശേരി: അഞ്ചുവര്‍ഷത്തിനുള്ളില്‍ 18 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ സി ജോസഫ് എംഎല്‍എക്കെതിരേ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഈമാസം അഞ്ചിന് വിധി പറയും.
പൊതുപ്രവര്‍ത്തകനായ ഇരിട്ടി പെരിക്കുറിയിലെ ആറാക്കല്‍ വീട്ടില്‍ എ കെ ഷാജിയാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സി ജോസഫ് മല്‍സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് 5,75,000 രൂപയുടെ ആസ്തിയും ഭാര്യക്ക് 10,50,000 രൂപയും രണ്ട് ആശ്രിതരുടെ കൈയില്‍ 36,000 രൂപ വീതവും ഉണ്ടെന്നാണ് കാണിച്ചിരുന്നത്.
ആകെ 16,97,000 രൂപയെന്നാണ് രേഖാമൂലം അറിയിച്ചത്. എന്നാല്‍ 2016 ഏപ്രില്‍ 28നു പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 1,15,72,578 രൂപ ആസ്തിയുണ്ടെന്ന് കാണിച്ചു. മന്ത്രിയുടെ വാര്‍ഷിക വരുമാനം 3,62,032 രൂപയാണ്.
വാര്‍ഷിക ചെലവുകള്‍ കഴിച്ചിട്ടും ജംഗമവസ്തുക്കളുള്‍പ്പെടെ മന്ത്രിയും കുടുംബവും 18,28,668 രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അഴിമതി നടത്തി സമ്പാദിച്ചതാണെന്നുമാണ് ഷാജിയുടെ പരാതിയില്‍ പറയുന്നത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത്രയും തുക സമ്പാദിച്ചതിനെക്കുറിച്ച് അഴിമതി നിരോധന നിയമം 13(1-ഇ) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക