|    Jan 18 Wed, 2017 3:49 pm
FLASH NEWS

കെ സി അബുവിനെ മാറ്റണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍; സ്ഥാനമൊഴിയില്ലെന്ന് അബു

Published : 27th May 2016 | Posted By: SMR

കോഴിക്കോട്: ജില്ലയില്‍ നിന്നും ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിച്ചയക്കാന്‍ കഴിയാത്ത ഡിസിസി നേതൃത്വത്തില്‍ നിന്നും പ്രസിഡന്റ് കെ സി അബുവിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
പദവിയില്‍ നിന്നും താന്‍ ഒഴിയില്ലെന്ന് കെ സി അബു അസന്നിഗ്ധമായി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട് എംപി എം കെ രാഘവനടക്കമുള്ള ഒരു വലിയ വിഭാഗം കോണ്‍ഗ്രസുകാര്‍ അബുവിനെ മാറ്റണമെന്ന ആവശ്യക്കാരാണ്.
രാഘവന്‍ ഇതേ ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയതായും പറയുന്നു. വെള്ളപ്പൊക്കം ഉണ്ടാവുമ്പോള്‍ എല്ലായിടത്തും വെള്ളം കയറും. അതിനിടക്കുള്ള ഒരു കോരന്റെ പറമ്പില്‍ വെള്ളം കയറാതിരിക്കില്ലല്ലോ.’കേരളത്തില്‍ ഇടതുപക്ഷ വെള്ളപ്പൊക്കത്തില്‍ കോഴിക്കോട് ജില്ലയും മുങ്ങിയെന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അബു മാധ്യമങ്ങളോട് സംസാരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തന്നെ കെ സി അബുവിനെതിരേ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ എതിര്‍പ്പുമായി കടന്നുവന്നിരുന്നു. കഴിഞ്ഞ രണ്ട് അസംബ്ലി തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സുകാരില്‍ ഒരാളെപോലും അസംബ്ലിയിലേക്ക് ജയിപ്പിച്ചയക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ എ സുജനപാലും അഡ്വ. പി ശങ്കരനും ആണ് ജയിച്ചു കയറി എംഎല്‍എ പദവിയിലെത്തിയത്.
അടുത്ത ദിവസം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടായേക്കു മെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക